Friday, June 20, 2008
പ്രകാശരേണുക്കള്‍
മണ്‍ചെരാത്....മണ്‍വിളക്കെന്ന് മൊഴിമാറ്റം. വിളക്കിന്‍റെ വെളിച്ചത്തില്‍വായിക്കാത്തവരും പഠിക്കാത്തവരും വളരെ അപൂര്‍വം.നേരം സന്ധ്യയാവുമ്പോള്‍ കരണ്ട് ഇല്ലാത്ത വീടുകളില്‍വിളക്ക് തെളിയാന്‍ തുടങ്ങും. അതിനുമുമ്പ് കരിപിടിച്ച തിരിമാറ്റുകയും മണ്ണണ്ണ ഒഴിക്കുകയും ചെയ്യുന്ന തിരക്ക് പറഞ്ഞറിയിക്കേണ്ടതില്ലല്ലോ.വിളക്കുകളില്‍ റാന്തല്‍ വിളക്കിനാണ് പ്രത്യേകത. അത് എല്ലാ വീടുകളിലും ഒന്നേ ഉണ്ടാകാറുള്ളു.എല്ലാ വീടുകളിലും ഒരലങ്കാരമായി മുമ്പാരത്ത് വെക്കും..!! വീളക്കായി.....അലങ്കാരമായി.കാറ്റും മഴയുമുള്ള കാലങ്ങളില്‍ വിളക്ക് കെട്ടു കൊണ്ടിരിക്കും.അതില്‍ ഏറ്റവും ആനന്ദിക്കുന്നത് കുട്ടികളായിരിക്കും.പഠിക്കേണ്ടതില്ലല്ലോ. അന്നൊക്കെ അടുത്ത വീട്ടില്‍ നിന്ന്പഞ്ചാരയും ചായപ്പൊടിയും കടം വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍മ ണ്ണെണ്ണയാണ് വാങ്ങുന്നത്. അടുപ്പ് പുകഞ്ഞില്ലെങ്കിലുംഅന്തിക്ക് വിളക്ക് തെളിയണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു.ആ കാലമൊക്കെ കടന്നുപോയി. വിളക്കെന്തെന്നറിയാത്തവരുണ്ട്.വിളക്കിന്‍റ്റെ മഹിമയറിയാത്തവരുണ്ട്...അവര്‍ക്കായി... ഇവിടെ ഇതാ- ചില പ്രകാശരേണുക്കള്‍ മണ്‍ചെരാതിലൂടെ......
Subscribe to:
Post Comments (Atom)
13 comments:
ഈ മണ്‍ചെരാതിന്‍ വെളിച്ചത്തില്‍
ഒത്തിരി നേരം
ഞാനും ഇരുന്നോട്ടെ......
ഞാനും ഇരുന്നോട്ടെ......
ആശംസകള്‍
>>താങ്കളുടെ പോസ്റ്റ് വായിക്കാന്‍ ഫോണ്ടിന്റെ കളര്‍ കാരണം വളരെ സ്റ്റ്രൈയിന്‍ എടുക്കണം.
ബഷീറിനെ ഞാനും പിന്താങ്ങുന്നു
mancherath velicham vitharatte
"വിളക്കിണ്റ്റെ മഹിമയറിയാത്തവരുണ്ട്"
അറിഞ്ഞാലും അറിഞ്ഞില്ലെന്ന്
നടിക്കുന്നവരാണ്
beനമ്മുടെ നാടിണ്റ്റെ ശാപം
kaalam
maarunnathu
oru kuttamaano
man cheraathinu munpu thee panthamaayirunnu
ha ha ha...
oru thamaasa paranjatha..
ചെരാതില്‍ ഇടക്കിടെ ഇത്തിരി എണ്ണയൊഴിച്ച് കെടാതെ സൂക്ഷിക്കുക.
ഞാനൂണ്ട് ഈ മണ്‍ചിരാതിന്‍ വെളിച്ചത്തിലേക്ക്.വിളക്കിന്‍റെ മഹിമയറിയാന്‍...!
ഇത്തിരി നേരം ഞാനും ഇരുന്നോട്ടെ മുജീബേ...
വേര്‍ഡ് വെരിഫിക്കേഷന്‍ എടുത്ത് കളഞ്ഞാന്‍ കമന്‍റാന്‍ എളുപ്പമായിരിക്കും.ശ്രദ്ധിക്കുമല്ലോ...
വിളക്കെന്തെന്നറിയത്ത ഒരു തലമുറയ്ക്കായ് നമുക്കൊരു മൺചെരാത് കരിന്തിരി കത്താതെ സൂക്ഷിക്കാം
അടുപ്പ് പുകഞ്ഞില്ലെങ്കിലുംഅന്തിക്ക് വിളക്ക് തെളിയണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു
NICE LINE......
EXPECT MORE
ഈ മണ്‍ചെരാതിലെ വെളിച്ചം കാണാന്‍ ഞാനുമുണ്ടാവും....
Post a Comment