Friday, June 20, 2008

പ്രകാശരേണുക്കള്‍

മണ്‍ചെരാത്....മണ്‍വിളക്കെന്ന് മൊഴിമാറ്റം. വിളക്കിന്‍റെ വെളിച്ചത്തില്‍വായിക്കാത്തവരും പഠിക്കാത്തവരും വളരെ അപൂര്‍വം.നേരം സന്ധ്യയാവുമ്പോള്‍‍ കരണ്ട് ഇല്ലാത്ത വീടുകളില്‍വിളക്ക് തെളിയാന്‍ തുടങ്ങും. അതിനുമുമ്പ് കരിപിടിച്ച തിരിമാറ്റുകയും മണ്ണണ്ണ ഒഴിക്കുകയും ചെയ്യുന്ന തിരക്ക് പറഞ്ഞറിയിക്കേണ്ടതില്ലല്ലോ.വിളക്കുകളില്‍ റാന്തല്‍ വിളക്കിനാണ് പ്രത്യേകത. അത് എല്ലാ വീടുകളിലും ഒന്നേ ഉണ്ടാകാറുള്ളു.എല്ലാ വീടുകളിലും ഒരലങ്കാരമായി മുമ്പാരത്ത് വെക്കും..!! വീളക്കായി.....അലങ്കാരമായി.കാറ്റും മഴയുമുള്ള കാലങ്ങളില്‍ വിളക്ക് കെട്ടു കൊണ്ടിരിക്കും.അതില്‍ ഏറ്റവും ആനന്ദിക്കുന്നത് കുട്ടികളായിരിക്കും.പഠിക്കേണ്ടതില്ലല്ലോ. അന്നൊക്കെ അടുത്ത വീട്ടില്‍ നിന്ന്പഞ്ചാരയും ചായപ്പൊടിയും കടം വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍മ ണ്ണെണ്ണയാണ് വാങ്ങുന്നത്. അടുപ്പ് പുകഞ്ഞില്ലെങ്കിലുംഅന്തിക്ക് വിളക്ക് തെളിയണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു.ആ കാലമൊക്കെ കടന്നുപോയി. വിളക്കെന്തെന്നറിയാത്തവരുണ്ട്.വിളക്കിന്‍‌റ്റെ മഹിമയറിയാത്തവരുണ്ട്...അവര്‍ക്കായി... ഇവിടെ ഇതാ- ചില പ്രകാശരേണുക്കള്‍ മണ്‍ചെരാതിലൂടെ......